safe

കൊല്ലം: രാജ്യത്തെ മികച്ച ഇ - ഗവേണൻസ് പദ്ധതികൾക്ക് നൽകുന്ന ദേശീയ അവാർഡിന്റെ ചുരുക്കപട്ടികയിൽ ജനകീയ പദ്ധതി 'സേഫ് കൊല്ലവും'. സുസ്ഥിര വികസനം ലക്ഷ്യമാക്കി രൂപം നൽകുന്ന നവീന പദ്ധതികൾക്ക് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസസ് വകുപ്പ് നൽകുന്ന അവാർഡാണിത്.
ദേശീയ തലത്തിൽ സേഫ് കൊല്ലം ഉൾപ്പെടെ ഏഴു പദ്ധതികളാണ് ചുരുക്കപട്ടികയിൽ ഇടം നേടിയത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എക പദ്ധതിയും സേഫ് കൊല്ലമാണ്. ഇന്ന് വൈകിട്ട് 3ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അവാർഡ് നിർണയ സമിതിക്ക് മുന്നിൽ സേഫ് കൊല്ലം പദ്ധതി അവതരിപ്പിക്കും.