reading

കൊല്ലം: വായനാ ദിനത്തോടനുബന്ധിച്ചുള്ള വയനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സന്ദേശം നൽകി. പുത്തൻ വായനാ സമ്പ്രദായങ്ങളും പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് ലൈബ്രറി കൗൺസിലിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങളും മുതൽക്കൂട്ടാണെന്ന് മന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ജില്ലാതല ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞുകൃഷ്ണൻ ഗൂഗിൾ മീറ്റ് വഴി നിർവഹിച്ചു. ജൂലായ് 17 വരെ പ്രഭാഷണം, സാഹിത്യ ചർച്ചകൾ, വിദ്യാർത്ഥികൾക്ക് സാഹിത്യമത്സരങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിക്കും.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രതിനിധികളായ ഡോ. പി.കെ. ഗോപൻ, എസ്. നാസർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ, ജില്ലയിലെ വിവിധ ഗ്രന്ഥശാലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.