കൊല്ലം: പേരൂർ കൂടുവിളയിൽ പരേതനായ ജി. യശോധരന്റെ അൻപതാം ചരമവാർഷികം പ്രമാണിച്ച് കുടുംബാംഗങ്ങൾ കൊവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശത്തെ നിർദ്ധനരായ അൻപതോളം പേർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകുന്നു. നാളെ ജി. യശോധരന്റെ മകൻ പ്രകാശൻ സ്വവസതിയിൽ വച്ച് കിറ്റുകൾ വിതരണം ചെയ്യും.