viju-vijayan-32

ചവറ: തെക്കുംഭാഗം ബംഗ്ലാവിൽ ജംഗ്ഷന് സമീപത്തുവച്ച് പാമ്പുകടിയേറ്റ് ചവറ സൗത്ത് വടക്കുംഭാഗം തച്ചരുവടക്കതിൽ വിജയന്റെ മകൻ വിജു വിജയൻ (32) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ബൈക്കിൽ സുഹൃത്തുമായി പോകുമ്പോൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച അണലിയെ കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉദയമ്മയാണ് മാതാവ്. ഭാര്യ: അഞ്ജു. മക്കൾ: വൈഗ, വിവേക്.