thodiyoor-photo
മണപ്പള്ളി ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥർ അരമത്ത് മഠത്തിലെ സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതി തയാറാക്കുന്നു

തൊടിയൂർ: കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകുന്നതിനായി ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയന്റെ നേതൃത്വത്തിൽ അരമത്ത്മഠത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയ്ക്ക് സഹായവുമായി മണപ്പള്ളി ഔട്ട് പോസ്റ്റിലെ പൊലീസ്
ഉദ്യോഗസ്ഥരെത്തി. എസ്.ഐ ആർ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷഹാൽ, ബാബു എന്നിവരുൾപ്പെട്ട സംഘമാണ് ഭക്ഷണപ്പൊതി തയ്യാറാക്കാനും വീടുകളിൽ എത്തിച്ചു നൽകാനും മുൻകൈയെടുത്തത്.