mathew-tm-97

കൊല്ലം: ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ) ആദ്യകാല നേതാക്കളിലൊരാളും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ മാനേജരുമായിരുന്ന ശങ്കേഴ്‌​സ് ആശുപത്രിക്ക് സമീപം ആഞ്ഞിലിറോഡ് റസിഡന്റ്സ് അസോസിയേഷൻ ​14 തണുങ്ങാട്ട് വീട്ടിൽ ടി.എം. മാത്യൂസ് (97) അന്തരിച്ചു. സംസ്‌കാരം പിന്നീട്. കൊവിഡിനെ തുടർന്ന് ജൂൺ 2ന് എൻ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അസുഖം ഭേദമായെങ്കിലും പെട്ടെന്ന് രോഗം മൂർച്ഛിച്ച് ഇന്നലെ വൈകിട്ട് 7.10 ഓടെ മരണമടയുകയുമായിരുന്നു. ഭാര്യ: പരേതയായ അന്നമ്മ മാത്യൂസ് (റിട്ട. ജില്ലാ കോടതി ഉദ്യോഗസ്ഥ). മക്കൾ: സുമ മാത്യൂസ് (റിട്ട. എക്‌സി. ഡയറക്ടർ, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ), ലീലാമ്മ മാത്യൂസ് (മുൻ സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് കോ​ഓപ്പറേറ്റീവ് സൊസൈറ്റി), എം. മാത്യൂസ് (ന്യുഇന്ത്യ ഇൻഷ്വറൻസ് കമ്പനി, കൊല്ലം). മരുമക്കൾ: സക്കറിയ അലക്‌സ് മലയിൽ (ബിസിനസ്), ജോർജ് നൈനാൻ (എം.ഡി, ട്രാവൻകൂർ ടൈറ്റാനിയം, തിരുവനന്തപുരം), സൂസൻ മാത്യൂസ്.
എ.ഐ.ബി.ഇ.എ ദേശീയകൗൺസിൽ അംഗം, സെൻട്രൽബാങ്ക് എംപ്ലോയീസ് യൂണിയന്റെ അഖിലേന്ത്യാ വൈസ്​പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എ.കെ.ബി.ഇ.എഫിന്റെ ജില്ലാഭാരവാഹി, ഓൾ ഇന്ത്യാ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ സ്ഥാപക ചെയർമാൻ, ജില്ലാബാങ്ക് എംപ്ലോയീസ് സഹകരണസംഘം മുൻ പ്രസിഡന്റ്, ഐപ്‌​സോ, ഇസ്‌കസ് എന്നീ സമാധാന സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. നിരവധി സാമൂഹ്യസംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്.