ഓടനാവട്ടം: പ്രവാസിയുടെ കാരുണ്യം നാടിന് കൈത്താങ്ങായി. വിദേശത്ത് തൊഴിൽ ചെയ്യുന്ന കട്ടയിൽ രാധാ സദനത്തിൽ ദിലീപ് ആണ് പ്രദേശത്തെ നിർദ്ധനരായ 450ൽ അധികം കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി കൈത്താങ്ങായത്. കട്ടയിൽ പാലയ്‌ക്കോട്ട് ദേവീക്ഷേത്ര അങ്കണത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആർ. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി. ത്യാഗരാജൻ കിറ്ര് വിതരണം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ. മോഹനൻ നേതൃത്വം നൽകി. മേൽ ശാന്തി ബൈജു നാരായണൻ പോറ്റി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ, കീഴ് ശാന്തി അനീഷ് ചന്ദ്രൻ, എസ്.സനിൽകുമാർ, എസ്. സനിൽ, എസ്. സുധാകരൻ ദേവസ്വം, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.