കൊട്ടാരക്കര: ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോണും പഠന സൗകര്യവും ഒരുക്കി കൊട്ടാരക്കര വാർത്തകൾ വാട്സ് ആപ്പ് കൂട്ടായ്മ. കൊട്ടാരക്കര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി പടിഞ്ഞാറ്റിൻകര പാലമൂട് സ്വദേശി മുഹമ്മദ് ആസിഫിനാണ് ആൻഡ്രോയിഡ് ഫോണും മറ്റു പഠനോപകരണങ്ങളും നൽകിയത്. ഗ്രൂപ്പ് അഡ്മിൻ ഷിജു പടിഞ്ഞാറ്റിൻകര, ദിനേശ് ചന്ദ്രൻ,വിനീഷ് കൊട്ടാരക്കര, ഷാനു എന്നിവർ ആസിഫിന്റെ വീട്ടിലെത്തിയാണ് ഫോൺ കൈമാറിയത്. വായനാ ദിനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് വീടുകളിൽ പുസ്തകവും എത്തിച്ചു നൽകി.