പത്തനാപുരം : താലൂക്ക് ആശുപത്രിക്ക് മെഡികിറ്റ് നൽകിയും കൊവിഡ് മുൻനിര പോരാളികളെ ആദരിച്ചും സ്നേഹ മരം നട്ടും പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ജിയാസുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സുനിതാ രാജേഷ്,​ ഗ്രമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.തുളസി, ആർ.ജയൻ, പൊന്നമ്മ ജയൻ, ഫാറൂഖ് മുഹമ്മദ്. ഡോ.ഹനീഷ്, സുനു രാജേഷ്, സി.ഗോപിനാഥൻ, ബി.രാജേഷ്, ആർ.ബിജു, ദിലീപ് സുലൈമാൻ എന്നിവർ പ്രസംഗിച്ചു.പത്തനാപുരം അൽ-അമീൻ സ്കൂൾ അങ്കണത്തിൽ ചിറ്റയം ഗോപകുമാർ സ്നേഹ മരം നട്ടു.
താലൂക്കിലെ 42 ഗ്രന്ഥശാലകളിൽ നിന്ന് സമാഹരിച്ച 15000 സർജിക്കൽ മാസ്ക്, 750 ബോട്ടിൽ സാനിറ്റൈസർ, 1000 ഗ്ലൗസ്, 100 പി.പി.ഇ കിറ്റ്, 25 പൾസ് ഓക്സീമീറ്റർ എന്നിവ താലൂക്കിലെ 7 ഗവ.ആശുപത്രികൾക്ക് കൈമാറി.