പത്തനാപുരം : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എം മാങ്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മാങ്കോട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ ധർണ പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മുള്ള് നിരപ്പ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി .മുഹമ്മദ് കാസിം, പി.വാസുദേവൻ നായർ ,മുഹമ്മദ് നാദിർഷാ എന്നിവർ പ്രസംഗിച്ചു.