കൊട്ടാരക്കര: തകർന്നടിഞ്ഞ നെല്ലിക്കുന്നം ചെപ്ര റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. മഴ കനത്തതോടെ കാൽ നടയാത്ര പോലും ദുഷക്കരമായ തരത്തിൽ ഈ റോഡ് തകർന്നതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്ളോക്ക് പഞ്ചായത്തംഗം കെ.എം.റെജി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ മേരി ഉമ്മൻ, ശശിധരൻ ഉണ്ണിത്താൻ, ജിബിൻ, ബെൻസൺ ബാബു, അലൻ, ബിനു ജോർജ്, ജിബിൻ സാം എന്നിവർ സംസാരിച്ചു.