congress
യൂത്ത് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി സംസാരിക്കുന്നു

ചാത്തന്നൂർ: നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വാങ്ങിനൽകുന്നതിന് ഫണ്ട് സ്വരൂപിക്കാനായി യൂത്ത് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനിക്ക് ബിരിയാണി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.എസ്. അരുൺരാജ് ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് രാഹുൽ സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യു.ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീഷ്‌ കുമാർ, സിമ്മിലാൽ , പാരിപ്പള്ളി വിനോദ്, ബിനു വിജയൻ, അനിൽ മണലുവിള, എം.എ. സത്താർ,വിമൽകുമാർ, വിഷ്ണു, അഭിജിത്ത്, റംഷാദ്, ചന്തു, ബിച്ചു, സുബിൻ, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.