കൊല്ലം: പുനുക്കന്നൂർ ദേശസേവിനി ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഗ്രന്ഥശാലാ പരിധിയിലെ നൂറോളം ബാലവേദി അംഗങ്ങളായ കുട്ടികൾക്ക് സൗജന്യ പുസ്തകവും പലഹാരപ്പൊതിയും വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ബിജു, സെക്രട്ടറി എസ്. മണികണ്ഠൻപിള്ള, കമ്മിറ്റി അംഗങ്ങളായ ശശികുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രണാം, ക്ലബ് സെക്രട്ടറി വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.