കാെട്ടാരക്കര: നെടുവത്തൂർ കുറുമ്പാലൂരിൽ എക്സൈസ് റെയ്ഡിൽ 20 ലിറ്റർ ചാരായവും 140 ലിറ്റർ കോടയും പിടിച്ചെടുത്തു. ചാലൂക്കോണത്ത് പ്രവാസിയുടെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു ചാരായം. അസി.ഇൻസ്പെക്ടർ ജെ.റജി, പ്രിവന്റീവ് ഓഫീസർ എം.എസ്.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.