ഇരവിപുരം: സാന്ത്വന സ്പർശം 2021ന്റെ ഭാഗമായി കൊവിഡ് ബാധിതരെ സഹായിക്കാൻ കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ നിങ്ങളൊടൊപ്പം പദ്ധതി ആരംഭിച്ചു. കൊവിഡ് ബാധിതരുടെ വീടുകളിൽ പോഷകാഹാര കിറ്റുകളും രാത്രികാലങ്ങളിൽ വഴിയാത്രക്കാർ, ഡ്രൈവർമാർ തുടങ്ങിയവർക്ക് ഭക്ഷണവും എത്തിക്കുന്നതാണ് പദ്ധതി.
മുള്ളുവിളയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാ സലിം, ഉനൈസ്, നഹാസ്, നെജി മണക്കാട്, ബ്ലോക്ക് ഭാരവാഹികളായ അശോകൻ, നാസിം അയത്തിൽ, സുജി മണക്കാട്,അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.