പുത്തൂർ: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് താഴത്തുകുളക്കടയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ആർ.രാജേഷ് കുമാർ, മീര, വിജീഷ്, ശരത്, ഗോപു, അശ്വിൻ, ആരോമൽ എന്നിവർ നേതൃത്വം നൽകി.