കൊല്ലം: മൂന്നാംകുറ്റി സെക്യുലർ നഗർ റസിഡന്റ്സ് അസോസിയേഷന്റെയും കൊല്ലം കോർപ്പറേഷന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടന്നു. കല്ലുംതാഴം ഡിവിഷൻ കൗൺസിലർ ബി. സാബു നഗർ സെക്രട്ടറി കെ.എസ്. ഷിബുവിന് മരുന്ന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. നഗർ അംഗങ്ങൾക്കുള്ള മാസ്ക്, കൈയുറകൾ, സാനിറ്റൈസർ എന്നിവയുടെ വിതരണം സെക്രട്ടറി കെ.എസ്. ഷിബു, ട്രഷറർ ബി. അബ്ദുൽ അഹദ് എന്നിവർ ചേർന്ന് നിർവഹിച്ചു. എ. ഷെരിഫ്, ഭാര്യ ബി. ഷൈല, മകൾ എസ്. ഷൈമ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.