കൊല്ലം: തട്ടാമല തയ്യിൽക്കാവ് ക്ഷേത്രത്തിലെ വാർഷികാഘോഷം 23ന് കൊവിഡ് മാനദണ്ഡം പാലിച്ച് ലഘുവായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ദേവി ശ്രീകോവിൽ, നടപ്പന്തൽ, സർപ്പക്ഷേത്രം എന്നിവയുടെ സമർപ്പണവും പ്രതിഷ്ഠയും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റിവച്ചതായും ഭരണസമിതി പ്രസിഡന്റ്‌ എം. ആർ. മണി, രക്ഷാധികാരി എൻ. സദാനന്ദൻ, സെക്രട്ടറി കെ. വത്സലൻ എന്നിവർ അറിയിച്ചു.