പുത്തൂർ: കുളക്കട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ് ടോപുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, കോട്ടയ്ക്കൽ രാജപ്പൻ, മഞ്ജു, മഠത്തിനാപ്പുഴ അജയൻ, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.