കൊല്ലം: വെൺപാലക്കര ശാരദാ വിലാസിനി വായനശാലയുടെ വായനപക്ഷാചരണം 83-ാം വയസിലും പുസ്തക വായന തുടരുന്ന ആദ്യകാല അംഗം രാപ്പാടത്ത് സുധാകരനെ ആദരിച്ചുകൊണ്ട് തുടക്കമായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷൺമുഖദാസ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. സെൽവി, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ. സജിത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഐ. സലിൽ കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബമീഷ് ബാബു നന്ദിയും പറഞ്ഞു.