കൊട്ടാരക്കര: നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. ടൂറിസം സർക്യൂട്ടിൽ പൊങ്ങൻ പാറയെ ഉൾപ്പെടുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ടൂറിസം വകുപ്പ് മന്ത്രിയുമായി ആലോചിച്ച് വേണ്ടുന്ന തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, വൈസ് പ്രസിഡന്റ് ജലജ സുരേഷ്, വാർഡ് മെമ്പർ ആർ.രാജശേഖരൻ പിള്ള, നെടുവത്തൂർ സുന്ദരേശൻ, എൻ.കൃഷ്ണൻകുട്ടി എന്നിവരാണ് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയത്.