പുനലൂർ: നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് വക്സിനേഷൻ സബ് സെന്റർ ഇന്ന് രാവിലെ 10ന് പുനലൂർ ടി.ബി.ജംഗ്ഷനിലെ പഴയ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. താലൂക്ക് ആശുപത്രിക്ക് പുറമെ പുതിയതായി ആരംഭിക്കുന്ന വാക്സിനേഷൻ സബ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഉപാദ്ധ്യക്ഷൻ വി.ഉണ്ണി കൃഷ്ണനും അറിയിച്ചു.