പുത്തൂർ: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിൽ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും പ്രദേശത്തെ ഓട്ടോ തൊഴിലാളികൾക്ക് കിറ്റ് വിതരണവും കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ഗ്രാമപഞ്ചായത്തംഗം ജയകുമാർ, മഠത്തിനാപ്പുഴ അജയകുമാർ, സ്കൂൾ മാനേജർ ഡോ.എ.ആർ.സ്മിത്ത് കുമാർ‌, ആർ.പത്മഗിരീഷ്, കെ.പി.ശ്രീജ, എ.ആർ.മീനാക്ഷിയമ്മ, എസ്.സിന്ധു, ജി.എസ്.ഗിരിജ, കെ.ബി.ലക്ഷ്മീകൃഷ്ണ എന്നിവർ പങ്കെടുത്തു.