പുത്തൂർ: കിടപ്പുരോഗിയായ വെണ്ടാർ ഇരട്ടപ്ളാവിൽ വീട്ടിൽ പൊന്നമ്മയ്ക്ക് സി.പി.ഐ വെണ്ടാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽ ചെയർ നൽകി. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി ജി.മാധവൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുനിൽ കുമാർ, ഉദയകുമാർ, രാജേഷ് നാരായണൻ, സുരേഷ് കുമാ‌ർ, ലിബു എന്നിവർ പങ്കെടുത്തു.