vanitha

കൊല്ലം: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യോഗാ ക്ളാസ് നടത്തി. സഹജ യോഗ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ എസ്. സുഭാഷ് വെബിനാറിൽ ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ. തറയിൽ അദ്ധ്യക്ഷയായി. ജില്ലാ സഹജ യോഗ കോ ഓർഡിനേറ്റർ കെ. സുരേഷ്, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ എസ്. പ്രദീപ്, ഡി. ദേവിപ്രിയ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്. വോളണ്ടിയർ ബി. അമൃത സ്വാഗതവും ദർശന കൃഷ്ണൻ നന്ദിയും പറഞ്ഞു.