കൊട്ടാരക്കര: കലയപുരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും എം.എസ്.സി എൽ.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രതിഷ്ഠാ ചടങ്ങ് ലൈബ്രറി പ്രസിഡന്റ് കലയപുരം സന്തോഷ് നിർവഹിച്ചു. വാർ‌ഡു മെമ്പർ മനോജ്, ബി.രാജേന്ദ്രൻ, ജി.ഗോപി, ജോമി തോമസ്, ഓമന, സിജു, ആശാ ഗോപൻ എന്നിവർ സംസാരിച്ചു.