പുനലൂർ: അന്തരാഷ്ട്ര യോഗാ ദിനാചരണങ്ങളുടെ ഭാഗമായി യോഗ അദ്ധ്യാപകർക്ക് വേണ്ടി ഓൺലൈൻ പരിശീലന കോഴ്സ് ആരംഭിക്കുന്നു. തിരുവനന്തപുരം ശാന്തി യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് ഇനിസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഓൺ ലൈൻ പരിശിലന ക്ലാസ് നടക്കുന്നതെന്ന് ഡയറക്ടർ പി.ശാന്തകുമാരി അറിയിച്ചു. ഇന്റർ നാഷണൽ യോഗ അലൈൻസ് അംഗീകാരത്തോട് 23ന് ആരംഭിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയോ, പ്രായ പരിധിയോ പ്രശ്നമല്ല.കൂടുതൽ വിവരങ്ങൾക്ക് 9567273933 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.