കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗീകരിച്ചിട്ടുള്ളതും 25,000 മുതൽ 25 ലക്ഷം രൂപ വരെ മുതൽമുടക്കിൽ ആരംഭിക്കാവുന്നതുമായ വ്യവസായ സംരംഭങ്ങൾക്ക് അപേക്ഷിക്കാം. ആകെ തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്സിഡിയും നൽകും. എസ്.സി/എസ്.ടി വിഭാഗം സംരംഭകർക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04742743587.