ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയിൽ പി.എൻ. പണിക്കർ അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് തുടക്കമായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ. സതീശൻ ഗൂഗിൾ മീറ്റിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുതല നേതൃസമിതി കൺവീനർ കെ. മുരളീധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ്‌ പി.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ നടയ്ക്കൽ, അനന്തു, ദേവിക തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബാലവേദി അംഗങ്ങളുടെ പ്രസംഗ മത്സരവും നടന്നു.