അഞ്ചൽ: വായന ദിനപക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ ഇടയം വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ലേഖന മത്സരം നടത്തുന്നു. " ഞാൻ വായിച്ച പുസ്തകം" എന്നതാണ് വിഷയം. 15 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾ, തുല്യതാ പഠിതാക്കൾ, സാക്ഷരതാ മിഷന്റെ വിവിധ കോഴ്സുകളിൽ പങ്കെടുത്തവർ എന്നിവരെക്കൂടാതെ പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. നാല് പുറത്തിൽ കവിയാതെയുള്ള ലേഖനങ്ങൾ nkbcedayam@gmail.com എന്ന മെയിലിലോ, 9995 9110 78 എന്ന വാട്സ് ആപ്പ് നമ്പരിലോ 26 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണ്.