cpi
സി.പി.എെ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചരണ ചടങ്ങിൽ കവിയും സാഹിത്യകാരനുമായ ഞക്കനാൽ ഇല്ലിക്കുളത്ത് കെ.ജി.ശങ്കരപിളളയെ ജില്ലാ കൗൺസിൽ അംഗം ആർ. സോമൻപിള്ള പൊന്നാട അണിയിക്കുന്നു

ഓച്ചിറ: സി.പി.എെ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചരണം ജില്ലാ കൗൺസിൽ അംഗം ആർ. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരനുമായ ഞക്കനാൽ ഇല്ലിക്കുളത്ത് കെ.ജി.ശങ്കരപിള്ളയെ പൊന്നാട അണിയിച്ച് ആദരിക്കുകയും പുസ്തകങ്ങൾ നൽകുകയും ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ആർ.ഡി. പത്മകുമാർ, ശ്രീലതാ പ്രകാശ്, ഗ്രാമപഞ്ചായത്തംഗം സുചേത, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾ ഖാദർ, എം. റഹിം, ആർ. ബൈജു, സന്തോഷ്, ജനാർദ്ദനൻ പിള്ള, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.