എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായന പക്ഷാചരണം ആരംഭിച്ചു. പ്രസിഡന്റ്‌ ആർ. സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന വായന പക്ഷാചരണം ഉദ്ഘാടനവും പി. എൻ. പണിക്കർ അനുസ്മരണവും ഡോ.വി.എസ്‌. ഇടക്കിടത്ത് നിർവഹിച്ചു. സി. എസ്‌. ഹർഷകുമാർ, കരീപ്ര എൻ. രാജേന്ദ്രൻ, ഡോ. ജി. സഹദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആർ. ബാബു സ്വാഗതവും എസ്‌. രഞ്ജിത്ത് നന്ദിയും പറഞ്ഞു. ഓൺലൈനായി വിവിധ കാര്യപരിപാടികളോടെ നടക്കുന്ന വായനപക്ഷാചരണം ജൂലായ് 7ന് സമാപിക്കും.