yc
രാഹുൽ ഗാന്ധി ജൻമദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുലശേഖരപുരത്ത് സംഘടിപ്പിച്ച പഠനോപകരണ വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുലശേഖരപുരം: രാഹുൽ ഗാന്ധിയുടെ ജന്നദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുലശേഖരപുരത്ത് സംഘടിപ്പിച്ച പഠനോപകരണ വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം റാഷിദ്. എ. വാഹിദ്, അലാവുദ്ദീൻ കരൂകുന്നേൽ, പെരുമാനൂർ രാധാകൃഷ്ണൻ, മെഹർഖാൻ ചേന്നല്ലൂർ, ശരത്. കെ.എസ്, ദേവരാജൻ, സലാം കാട്ടൂർ, ഫറഫുദ്ദീൻ നിബ്രാസ്, നജീബ റിയാസ്, രവി വേണാട്ട്, ഉപേന്ദ്രൻ, ബഷീർ ഇരുമ്പുകട, ഹാഷിർ, സബീന, ഷീജ, റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.