ചാത്തന്നൂർ: പി. രവീന്ദ്രൻ ഗ്രന്ഥശാലയുടെയും പ്രഭാത് ബുക്ക് ഹൗസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ജൂലായ് 7 വരെ ഓൺലൈൻ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. 23ന് വൈകിട്ട് 6ന് ഫേസ്ബുക്ക് ലൈവിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. ഡോ. വള്ളിക്കാവ് മോഹൻദാസ് ആദ്യവിൽപ്പന നടത്തും. ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ് പുസ്തകം സ്വീകരിക്കും. ലൈബ്രറി സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, പ്രസിഡന്റ് കെ.ആർ. സജിത്ത് തുടങ്ങിയവർ പങ്കെടുക്കും.