ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'സമുദ്ര സ്നേഹമാംഗല്യം' പദ്ധതി ആരംഭിച്ചു. നി‌ർദ്ധനരും ആഡംബര വിവാഹത്തിൽ താത്പര്യമില്ലാത്തവരുമായ യുവതീ യുവാക്കളുടെ വിവാഹത്തിനുള്ള പദ്ധതി പ്രകാരം ആദ്യ വിവാഹം 27ന് രാവിലെ 11ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ നടക്കും. ജി.എസ്. ജയലാൽ എം.എൽ.എ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ജില്ലാ പഞ്ചായത്തംഗം എ. ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാപ്രതാപ്, ബ്ലോക്ക് പഞ്ചായത്തംഗം ആശ, സമുദ്രതീരം വയോജന കേന്ദ്രം ചെയർമാൻ റുവൽസിംഗ്, കല്ലുവാതുക്കൽ അജയകുമാർ, ആർ.ഡി. ലാൽ, സുധി വേളമാനൂർ, ബിനു കല്ലുവാതുക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.