വടക്കുംതല: തിരുവിതാംകൂർ സാധുജന പരിപാലന സംഘം പന്മന ഉപസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഹെൽപ്പ് ഡെസ്ക്, ഭക്ഷ്യധാന്യക്കിറ്റ് വിതരണം എന്നിവ സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുറ്റിവട്ടം മഹാത്മാ അയ്യങ്കാളി സ്മാരക മന്ദിരത്തിന് മുമ്പിൽ ട്രസ്റ്റ് പ്രസിഡന്റ് അമ്പിയിൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ പ്രതിരോധ വാളണ്ടിയർമാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ട്രസ്റ്ര് സെക്രട്ടറി കെ.സി അനിൽ കുമാർ ടി. ഭാസ്ക്കരൻ, രവി ചെങ്ങഴത്ത്, വിജയൻ നായർ, കെ.ജി. വിശ്വംഭരൻ, എസ്. സന്തോഷ്. ശൂരനാട് അനിൽ കുമാർ, ശ്രീകല എന്നിവർ പങ്കെടുത്തു.