ചവറ: കോവിൽത്തോട്ടം സെന്റ് ആഡ്രൂസ് ഇടവകയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൈത്തിരിനാളം ഭവന നിർമ്മാണ പദ്ധതിയിലേക്ക് കോവിൽത്തോട്ടം പ്രവാസി അസോസിയേഷൻ 1,82,000 രൂപ സംഭാവന നൽകി. വാഹനാപകടത്തിൽ മരണപ്പെട്ട ഇടവകാംഗത്തിന്റെ കുടുംബത്തിന് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇടവകാംഗങ്ങളായ പ്രവാസികളാണ് പദ്ധതിയിലേക്കുള്ള തുക സമാഹരിച്ചത്. ഇടവക സഹ വികാരി ഫാ. പ്രേം ഹെൻട്രി തുക ഏറ്റുവാങ്ങി. ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷൻ രക്ഷാധികാരി യോഹന്നാൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
ഇടവക കൈക്കാരൻ ജെയിംസ് വിൻസന്റ്, അജപാലന സമിതി സെക്രട്ടറി റോബർട്ട് വാലന്റൈൻ, ഇടവക കോ ഓർഡിനേറ്റർ എം. വർഗീസ്, ഇമ്മാനുവൽ ജോൺ, പയസ് വാലന്റൈൻ, ചാൾസ് ആഞ്ചലോസ്, ജോസഫ് വാലന്റൈൻ, ക്രിസ്റ്റഫർ ഡൊമനിക്, അസോസിയേഷൻ പ്രസിഡന്റ് ജോസ് ബെൻ, സെക്രട്ടറി സുരേഷ് അൽഫോൺസ്, ട്രഷറർ ടൈറ്റസ് സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.