കരുനാഗപ്പള്ളി: താലൂക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കൈത്തറി തൊഴിലാളികൾക്ക് പോച്ചയിൽ എച്ച്.എസ് മാൾ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഓണാട്ടുകര കൈത്തറി കോ ഓർഡിനേറ്റർ കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുനമ്പത്ത് ഷിഹാബ് നേതൃത്വം നൽകി. ചടങ്ങിൽ നാസർ പോച്ചയിലിനെ പൗരസമിതി അനുമോദിച്ചു.