കൊല്ലം: ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വായന വാരാചരണത്തിന് തുടക്കമായി. കഥാകൃത്തും എഴുത്തുകാരിയുമായ കെ. രേഖ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. എഴുത്തുകാരിയും വിവർത്തകയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്ററുമായ ഡോ. രാധിക സി. നായർ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് 'വായനയും പഠനവും ജീവിതവും' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായന വാരാചരണത്തിന്റെ ഭാഗമായി 25 വരെ വായനാ ചലഞ്ച്, പുസ്തകമരം, കുടുംബ വായന, ഹോം ലൈബ്രറി, പോസ്റ്റർ രചന, സാഹിത്യക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ ജി. സിനില നന്ദിയും പറഞ്ഞു.