കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ വന്നിട്ടും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്തത് വ്യാപാരികളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മനഃപൂർവം ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. അനിൽ, സെകട്ടറി ശിവകുമാർ, ട്രഷറർ തെക്കടം ഹരീഷ്, വൈസ് പ്രസിഡന്റ് അഡ്വ. ലേഖാ സുരേഷ്, കൃഷ്ണൻ കുട്ടി, വിവിധ താലൂക്ക് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.