പുനലൂർ : റെയിൽവേ സ്റ്റേഷനിൽ കമ്പ്യൂട്ടർ അധിഷ്ഠിത അനൗൺസ്മെന്റ് സിസ്റ്റം ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എൻ .കെ. പ്രേമചന്ദ്രൻ എം പിയെ രേഖാമൂലം അറിയിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത അനോൻസ്മെന്റ് സിസ്റ്റം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ എം.പി നൽകിയിരുന്നു. അടിയന്തരമായി തന്നെകമ്പ്യൂട്ടർ അധിഷ്ഠിത അനൗൺസ്മെന്റ് സിസ്റ്റം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കത്തിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ .കെ. പ്രേമചന്ദ്രൻ എം. പി അറിയിച്ചു.