കിഴക്കേകല്ലട: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് 1987 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വാങ്ങിനൽകി. സ്കൂൾ മാനേേജർ അമ്പിളി, ഹെഡ്മാസ്റ്റർ ജോസ് ജോൺ എന്നിവർ ഫോണുകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികളുടെ വീടുകളിലെത്തി കൈമാറി. കൂട്ടായ്മ അംഗങ്ങളായ വി. സജീവ്, ഗംഗാധരൻ തമ്പി, അനിറ്റ, ജോൺസൻ കൊടുവിള, മധു തുടങ്ങിയവർ പങ്കെടുത്തു.