കൊട്ടിയം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ വൈസ് പ്രസിഡന്റ് ബി. രമേശ് ബാബുവിൽ നിന്ന് എം. നൗഷാദ് എം.എൽ.എ ഏറ്റുവാങ്ങി. പി പി ഇ കിറ്റ്, ഫേസ് ഷിൽഡ്, സർജിക്കൽ മാസ്ക് എന്നിവയാണ് വാങ്ങിനൽകിയത്. ഫാസ് സെക്രട്ടറി ഡി. ബാബു, ജോയിന്റ് സെക്രട്ടറിമാരായ എ. നാസിമുദ്ദീൻ, എൽ. രാജേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ. സുരേന്ദ്രൻ, എം. പൂക്കുഞ്ഞു, ഫാസ് അംഗം കെ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.