ആത്മഹത്യാ മുനമ്പിൽ തൊഴിലാളികൾ
കൊല്ലം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാധാരണക്കാർ ഓട്ടോറിക്ഷ യാത്ര ഒഴിവാക്കിയതും ഇന്ധന വില വർദ്ധനയും ഓട്ടോ തൊഴിലാളികളുടെ അന്നം മുട്ടിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും സർവീസ് നിലച്ചെങ്കിലും ഇളവുകൾ വന്നതോടെ പ്രതീക്ഷയോടെയാണ് നിരത്തിലിറങ്ങിയത്. എന്നാൽ രാവന്തിയോളം കാത്തുകിടന്നാലും പേരിന് പോലും ഒരോട്ടം കിട്ടാരില്ല. കാലി പോക്കറ്റുമായാണ് പലരും വീടണയുന്നത്.
യുവാക്കളുടെ ആദ്യതൊഴിലിടം
അഭ്യസ്ഥവിദ്യരായ യുവാക്കൾ മറ്റ് തൊഴിൽ ലഭിക്കുന്നതുവരെ താത്കാലിക ജോലിയെന്ന നിലയിലാണ് ഓട്ടോറിക്ഷ ഡ്രൈവർമാരാകുന്നത്. പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടാലും പലർക്കും ജോലി ലഭിക്കാറില്ല. ഇതോടെ ഭൂരിഭാഗവും സ്ഥിരം തൊഴിലാക്കി മാറ്റും. സർക്കാർ നേരിട്ടും ബാങ്കുകൾ വഴിയും വായ്പകൾ നൽകുന്നുണ്ട്. സർക്കാർ സബ്‌സിഡി ലഭിക്കുമെന്നതാണ് ഈ തൊഴിൽ തിരഞ്ഞെടുക്കാൻ കാരണം.
ഇളവുകളില്ല
1. ഒന്നാം ലോക്ക് ഡൗൺ കാലത്ത് ടാക്സ്, ഇൻഷ്വറൻസ് ഇളവ്
2. രണ്ടാം വ്യാപനത്തിൽ ഇളവുകളില്ല
3. ടാക്സ് അടയ്ക്കുന്നതിന് സമയം നീട്ടിയെങ്കിലും ഇളവില്ല
4. ഇൻഷ്വറൻസ് കാലാവധിയിലും മാറ്റമില്ല
5. ബാങ്ക് വായ്പ മോറാട്ടോറിയമോ തവണ അടവ് നീട്ടി നൽകുകയോ ചെയ്തില്ല
'
ലോക്ക് ഡൗണിൽ പട്ടിണിയിലായ കുടുംബം പോറ്റാനാണ് കൊവിഡ് മറന്ന് ഓട്ടോയുമായി എത്തിയത്. ഓട്ടവുമില്ല, സർക്കാർ ആശ്വാസവുമില്ലാത്ത അവസ്ഥയാണ്.
ബിനു, ഓട്ടോറിക്ഷ തൊഴിലാളി, കൊല്ലം