കുന്നിക്കോട് : ഡി.വൈ.എഫ്.ഐ പനയനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാഴിയിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വാർഡിൽ അർഹരായ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെൻസി തോമസ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എസ്.ശ്രീരാജ്, മിഥുൻ, റാഫി, അനന്ദു, സുജിത്ത്, സജിത്ത്, മിഥുൻ, അനന്ദു, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.