ശാസ്താംകോട്ട: വാരാന്ത്യ ലോക് ഡൗൺ ദിവസങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടികൂടി. ശൂരനാട് വടക്ക് ആനയടി പാറപ്പുറം ജംഗ്ഷന് സമീപത്ത് നിന്ന് അടൂർ പള്ളിക്കൽ ലീലാഭവനിൽ സുരേഷിന്റെ (45) പക്കൽ നിന്നാണ് ചാരായവും കോടയും കണ്ടെത്തിയത്. സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ അൻവറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, അനീഷ് കുമാർ, നിഷാദ്, ജിനു തങ്കച്ചൻ, വനിതാ ഓഫീസറായ ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.