കൊല്ലം: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും കൊവിഡ് ബാധിച്ച് മരിച്ചു. നാലാഞ്ചിറ വടക്കേവീട്ടിൽ പരേതനായ പാപ്പച്ചന്റെയും പൊന്നമ്മയുടെയും മകൻ ബിനു പാപ്പിയാണ് (ജോസ്-57) മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സാറാമ്മ (ശുഭ) രണ്ടുഭിവസം മുമ്പാണ് മരിച്ചത്. ഇരുവരും കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ആശ, ആനി.