navas
ഡി.വൈ.എഫ്.ഐ കോയിക്കൽ യൂണിറ്റ് സംഘടിപ്പിച്ച പഠനക്കിറ്റ് വിതരണം മുതിർന്ന പാർട്ടി അംഗം എൻ. തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐ കോയിക്കൽഭാഗം യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനക്കിറ്റ് വിതരണം ചെയ്തു. മുതിർന്ന പാർട്ടി അംഗം എൻ. തങ്കപ്പൻപിള്ള ബാലസംഘം സെക്രട്ടറി അഖിൽ വിജയന് കിറ്റ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. സുധീർ, കെ. ബാലചന്ദ്രൻപിള്ള എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ജയരാജ്, പ്രസിഡന്റ് പ്രശാന്ത്, വില്ലേജ് പ്രസിഡന്റ് വിഷ്ണു ഉദയൻ, ജനാധിപത്യ മഹിള അസോ. നേതാവ് ശ്രീദേവി എന്നിവർ പങ്കെടുത്തു.