കൊല്ലം: അടുക്കള ബഡ്ജറ്റ് കീഴ്മേൽ മറിച്ച് പച്ചക്കറി വിലയിൽ വൻ വർദ്ധനവ്. തമിഴ്നാട്ടിൽ വിളവെടുപ്പ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
വില വർദ്ധിച്ചതിന് പുറമേ പല ഇനങ്ങളും കാര്യമായി വരുന്നതുമില്ല. കൊവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പച്ചക്കറി വില ഉയർന്നിരുന്നു. പിന്നീട് ചരക്ക് നീക്കത്തിനുള്ള തടസങ്ങൾ മാറിയതോടെ രണ്ടോ മൂന്നോ ദിവസം നീണ്ടുനിന്ന ശേഷം താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഉയർന്നത്. ബീൻസ്, കാരറ്റ്, പച്ചമുളക് എന്നിവയുടെ വിലയാണ് കുത്തനെ ഉയർന്നത്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വില പഴയ നിലയിലേക്ക് താഴുമെന്ന പ്രതീക്ഷയും വ്യാപാരികൾ പങ്കുവയ്ക്കുന്നു. ടൗക്തേ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലുണ്ടായ കൃഷി നാശവും വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.
ഇനം, ഇപ്പോഴത്തെ വില, ഒരുമാസം മുമ്പുള്ള വില (കിലോയ്ക്ക്)
ബീൻസ്: 100, 45
കാരറ്റ്: 74, 48
വെണ്ടയ്ക്ക: 44, 18
പച്ചമുളക്: 56, 36
തക്കാളി: 28, 20
കത്രിക്ക: 40, 40
പച്ചക്കായ: 24, 23
ബീറ്റ്റൂട്ട്: 42, 42