തൊടിയൂർ: എൻ.എസ്.എസ് തൊടിയൂർ 1159-ാം നമ്പർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കരയോഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് തൊടിയൂർ വിജയൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.കെ.വിജയകുമാർ ,ജി.ശങ്കരൻ കുട്ടിനായർ, കെ.എസ്.ഭാസ്കരൻ ഉണ്ണിത്താൻ, സി.രാമചന്ദ്രൻപിള്ള, ശ്രീജശ്രീരവം, വാസന്തിഅമ്മ എന്നിവർ പങ്കെടുത്തു.